വസ്ത്രധാരണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല; വിവാദത്തില്‍ പ്രതികരിച്ച് നടി അമലാ പോള്‍

25 July, 2024

കൊച്ചി: നടി അമല പോള്‍ സിനിമ പ്രമോഷന്റെ ഭാഗമായി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രം വിവാദമായിരകുന്നു. താരത്തിനെതിരെ വിമര്‍ശനവുമായ കാസ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താന്‍ ധരിച്ചത് എന്നാണ് താരം പറഞ്ഞത്. ലെവല്‍ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരത്തിന്റെ പ്രതികരണം

ഞാന്‍ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഞാന്‍ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദര്‍ശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ എന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോള്‍ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് എനിക്ക് വിദ്യര്‍ത്ഥികളോടും പറയാനുള്ളത്. നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രദ്ധിക്കുക, എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ധരിച്ചത്.- അമല പോള്‍ പറഞ്ഞു.

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ?ഗമായാണ് താരം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ എത്തിയത്. വി നെക്കിലുള്ള ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താരം ഡാന്‍സ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. 


Comment

Editor Pics

Related News

കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമകൾ നഷ്ടപ്പെട്ടതായി നടൻ ഗോകുൽ സുരേഷ്
സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം, ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു
നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബർമാർക്കെതിരെ കേസ്
ആപ്പിളിന്റെ പുതിയ ഐഫോൺ 16 ഇന്ന് ലോഞ്ച് ചെയ്യും