തെർമൽ ഇമേജിങ് പരിശോധനയിൽ ലോറിയിൽ അർജുനില്ല, നിർണ്ണായക വിവരം നൽകി കളക്‌ടർ

26 July, 2024


കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ലോറിയടക്കം കോഴിക്കോട് സ്വദേശി അർജുനെ കാണാതായ സംഭവത്തിൽ വൻ വഴിത്തിരിവ്. തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിയിൽ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. മന്ത്രി പി എ മുഹമ്മദ് റിയാസും കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

സ്‌കൂബാ ഡൈവിങ് സംഘത്തിന് മുങ്ങിത്തപ്പാവുന്നതിന്റെ മൂന്നിരട്ടിയിലധികമാണ് പുഴയിലെ ഒഴുക്ക്. ഈ സ്ഥിതിക്ക് മാറ്റമുണ്ടായാലേ ദൗത്യം വിജയകരമായി പൂർത്തീകരിക്കാനാകൂ. ലോറിയുടെ കിടപ്പ് നേരേയാണോ ചരിഞ്ഞിട്ടാണോ എന്നതെല്ലാം കണ്ടെത്തേണ്ടതുണ്ട്. ഗംഗാവലി പുഴയ്ക്ക് 18 മുതല്‍ 20 അടിവരെ ആഴമുണ്ട്. ലോറി എത്രത്തോളം നദിയുടെ അടിത്തട്ടിലാണെന്ന് മനസ്സിലാക്കാന്‍ ഇനിയും പരിശോധന വേണ്ടിവരും.

അര്‍ജുന്റെ ലോറിയും ടാങ്കര്‍ ലോറിയുടെ കാബിനും ഹൈടെന്‍ഷന്‍ ലൈനിന്റെ ടവറും റോഡരികിലെ റെയില്‍വേലിയുമാണ് ‌പുഴയിൽ കാണാതായത്. ഇവയെല്ലാം പുഴയുടെ അടിത്തട്ടില്‍ തന്നെയുണ്ടാവുമെന്നാണ് വിലയിരുത്തല്‍.


Comment

Related News

നടിമാർ പരാതികളുമായി മുന്നോട്ടുവരുന്നത് നല്ല കാര്യം; വിൻസിക്ക് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ
പത്ത് വർഷമായി ഷൈൻ വേട്ടയാടപ്പെടുന്നു, വിൻസിയും കുടുംബവുമായി ദീർഘകാല ബന്ധം; നടൻ ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ
ഞാൻ നീതി തേടുന്നില്ല, മാറ്റം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ; നടി വിൻസി അലോഷ്യസ്
സിനിമയിൽ മയക്കുമരുന്നുപയോ​ഗമുണ്ട്; തന്റെ ദുരനുഭവം വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്