ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു, ത്രിപുരയിലെത്തുമെന്ന് വിവരം

05 August, 2024

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് തിരിച്ചു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ഇരുവരും ഇറങ്ങുമെന്നാണ് വിവരം. സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ‌ 300 ലധികം പേർ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 300ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിൻറെ പ്രക്ഷോഭം.

അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറു മുതൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

Comment

Editor Pics

Related News

ഇന്ത്യയിൽ എംപോക്സ്‌ ഇല്ല, എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്തംബർ 10, 11 തീയതികളിൽ റഷ്യ സന്ദർശനം നടത്തും.
ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജ ഖേഡ്കറെ ഐ എ എസിൽ നിന്ന് പിരിച്ചുവിട്ടു
ഉത്തർ പ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി