Or copy link
കൊച്ചി: കാനഡയിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറയിലെ സ്റ്റാച്യു ജംഗ്ഷനു സമീപമുള്ള ഗീതാഞ്ജലി അപ്പാർട്ട്മെന്റിൽ കൃഷ്ണകുമാറിന്റെയും രമ പൊതുവാളിന്റെയും മകൻ വേദാത്മാനാണ് (21) മരിച്ചത്. യോർക്ക് യൂണിവേഴ്സിറ്റിയിലെ ലാസോണ്ടെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.
ജൂൺ 1 നാണ് വേദാത്മാനെ അവസാനമായി സുഹൃത്തുക്കൾ കണ്ടത്. കാണാതായ കേസ് കനേഡിയൻ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് സിയാറ്റിൻ ക്രീക്കിൽ മുങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ കാനഡയിൽ എത്തി.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍