സിനിമാചിത്രീകരണത്തിനിടെ കാർ അപകടം, കേസ് ഒത്തുതീർപ്പാക്കി

02 August, 2024


കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ സംഭവത്തിൽ കേസ് ഒത്തുതീർപ്പാക്കി.  ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊച്ചി എംജി റോഡിൽ വെച്ച് കാർ തലകീഴായി മറിഞ്ഞത്, ശേഷം റോഡിലുണ്ടായിരുന്ന ഒരു കാറിലും രണ്ട് ബൈക്കിലുമിടിച്ച് നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസും, എംവിഡിയും കേസ് എടുത്തിരുന്നു, എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ മറ്റുള്ളവരോട് സംസാരിക്കുകയും വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാമെന്ന ഉറപ്പിൽ പരാതിയില്ലാതെ ഒത്തുത്തീർപ്പാക്കുകയായിരുന്നു. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Comment

Editor Pics

Related News

റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു.
ഇന്ന് സെപ്റ്റംബർ 8, പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ
ട്രാൻസ്ജെൻഡറിന്‍റെ പരാതിയിൽ ആറാട്ടണ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പിന്നീടേക്ക് മാറ്റി
നടൻ വിജയി യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻറെ അംഗീകാരം