സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ കൊന്നു; ആറ് മദ്രസ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

14 May, 2024

അജ്മീര്‍: സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ കൊലപ്പെടുത്തിയ ആറ് മദ്രസ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലായ ആറ് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

ഏപ്രില്‍ 27നാണ് ഇമാം മൗലാന മുഹമ്മദ് മാഹിര്‍ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ മാഹിര്‍ എട്ട് വര്‍ഷമായി മസ്ജിദിലായിരുന്നു താമസം. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാഹിര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയത് വഴിത്തിരിവായെന്നും അജ്മീര്‍ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ബിഷ്നോയ് പറഞ്ഞു.

ചൂഷണ വിവരം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാര്‍ത്ഥിക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. പിന്നെയും പീഡനം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇമാമിനെ മര്‍ദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.


Comment

Editor Pics

Related News

ഐശ്വര്യ റായ്ക്ക് കൈയ്യില്‍ ശസ്ത്രക്രിയ
സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകും; മമ്മൂട്ടി
ഒന്നിക്കാന്‍ മകളെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ കൊന്നു; ആറ് മദ്രസ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍