ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; 14 പേർ മരിച്ചു, 10 പേർക്ക് പരുക്ക്

03 August, 2024


മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിൽ ഇതുവരെ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ ആറുപേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം രണ്ട് എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചു. ഇരു മേഖലകളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.

അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Comment

Related News

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ
ഇനി വെന്റിലേറ്റർ വേണ്ട; പോപ്പ് സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ