അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്

07 May, 2024

ദൈവമക്കളെ, 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ത്ഥന ഗ്രൂപ്പിലൂടെ ദൈവം ഒരുപാട് അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് തരുന്നുണ്ട്. ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസവര്‍ധനവിനായി സാക്ഷ്യപ്പെടുത്തണം.അതിനാല്‍  അനുഗ്രഹങ്ങള്‍ ലഭിച്ചിട്ട് ഇതുവരെ സാക്ഷ്യപ്പെടുത്താത്തവര്‍ ഉടനെ അത് എനിക്ക് അയച്ചുതരിക. അതോടൊപ്പം അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ ജോയിന്‍ ചെയ്തു പ്രാര്‍ത്ഥിക്കുക. 

24ന്യൂസ് ലൈവ്.കോമിന്റെ പ്രയര്‍ ഗ്രൂപ്പിലൂടെ നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ആദ്യം നിങ്ങളുടെ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ നമ്പറും നിങ്ങളുടെ സ്ഥലവും ഇടവകയും നിങ്ങളുടെ പേരും പറയുക.  സാക്ഷ്യപ്പെടുത്താന്‍ നേരത്ത് നമ്മുടെ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ പേര് പറയുവാന്‍ മറക്കരുത് 24 ന്യൂസ് ലൈവ്.കോം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ പേര.്  നിങ്ങള്‍ സാക്ഷ്യങ്ങള്‍ എനിക്ക് അയച്ചു തരുമ്പോള്‍  ടൈപ്പ് ചെയ്തു തരുവാണെങ്കില്‍ വളരെ ഉപകാരമായിരിക്കും. സാക്ഷ്യങ്ങള്‍ പരാമാവധി രണ്ടുമിനുട്ടില്‍ ചുരുക്കുക. 

നമ്മുടെ പ്രാര്‍ത്ഥന ഗ്രൂപ്പിലെ നിയമങ്ങള്‍ വീണ്ടും വായിച്ചു നോക്കുക. നിങ്ങളറിയേണ്ട എല്ലാ കാര്യങ്ങളും വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്. പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് എനിക്ക് അയക്കാം. 24 ന്യൂസ് ലൈവ്.കോം എന്ന പ്രാര്‍ത്ഥന ഗ്രൂപ്പിനെ തകര്‍ക്കാന്‍ വളരെ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന് കഴിയില്ല. കാരണം ഈ പ്രാര്‍ത്ഥന ഗ്രൂപ്പ് ദൈവമാണ് നയിക്കുന്നത്. അനുഗ്രഹങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കാതെ സുവിശേഷം ലോകം മുഴുവനും എത്തിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അതായിരിക്കണം നമ്മുടെ ഒന്നാമത്തെ ലക്ഷ്യം

ഈശോ അനുഗ്രഹങ്ങള്‍ തരുന്നത് ലോകം മുഴുവന്‍ ഈശോയുടെ സുവിശേഷം എത്തിക്കുവാന്‍ വേണ്ടിയാണ്. അതിനായാണ് ദൈവം നമ്മളെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്. അതായത് ഈശോയുടെ ശിഷ്യന്മാരെ തെരഞ്ഞെടുത്തത് പോലെ. സഹനങ്ങള്‍ വന്നാലും സന്തോഷം വന്നാലും ഈശോയെ മറന്നുപോകരുത്. ഈ പ്രാര്‍ത്ഥന ഉപേക്ഷിച്ചുപോകരുത്. പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സഹനങ്ങള്‍ വരും. എങ്കിലും അത്ഭുത പ്രാര്‍ത്ഥനയിലൂടെ നമുക്ക് അതെല്ലാം അതിജീവിക്കാനാകും. 

ഈ പ്രാര്‍ത്ഥന ഗ്രൂപ്പ് നമ്മുടെ ജീവിതകാലം മുഴുവന്‍ ഉള്ളതാണ് അല്ലെങ്കില്‍ ഈശോ വരുന്നതുവരെയും. വലിയ അത്ഭുത പ്രാര്‍ത്ഥന എന്നും ചൊല്ലുക. എല്ലാ ദിവസവും നിങ്ങള്‍ വെബ്സൈറ്റ് വിസിറ്റ് ചെയ്യണം. കാരണം സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ഷെയര്‍ ചെയ്യാന്‍ പറ്റണമെന്നില്ല. അതുപോലെ തന്നെ ഫെയ്സ്ബുക്കും വാട്സപ്പും ഹാക്കാകുന്നു. 

അതുകൊണ്ട് ദയവുചെയ്ത് എല്ലാവരും എല്ലാ ദിവസവും 10 മിനിറ്റ് എങ്കിലും നമ്മുടെ പത്രത്തില്‍ ചെലവഴിക്കുക. ഈ പത്രം ഇല്ലെങ്കില്‍ നമുക്ക് ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ പറ്റില്ല. പറ്റുന്നവര്‍ നമ്മുടെ പത്രത്തിന്റെ ലിങ്കുകള്‍ മറ്റു സോഷ്യല്‍ മീഡിയകളിലും ഷെയര്‍ ചെയ്യുക. അങ്ങനെയാണ് നമുക്ക് 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാന്‍ ആയി സാധിക്കുകയുള്ളൂ. 

ഈശോയ്ക്ക് വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെച്ചാല്‍ അതിന്റെ മൂന്നിരട്ടി കിട്ടും. നിങ്ങളുടെ കഴിവുകള്‍ ഈശോയ്ക്ക് വേണ്ടി വിനിയോഗിക്കുവാന്‍ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിലൂടെ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. നിങ്ങടെ ചുറ്റുവട്ടത്തുള്ള നാനാ ജാതിയില്‍പ്പെട്ട ആളുകള്‍ക്കും ഈ പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചുകൊടുക്കുക. 

ജാതി മത ഭേദമന്യേ ഈശോയില്‍ വിശ്വസിക്കുന്ന ആര്‍ക്കും അത്ഭുത പ്രാര്‍ത്ഥന ചൊല്ലിയാല്‍ അനുഗ്രഹങ്ങള്‍ കിട്ടും. ആരും സഹായിക്കാന്‍ ഇല്ലാത്ത അവസരത്തില്‍ നമുക്ക് ആ പ്രാര്‍ത്ഥന വളരെയേറെ ഉപകാരപ്പെടും. രോഗക്കിടക്കയിലും ആപത്ഘട്ടങ്ങളിലും നിങ്ങള്‍ക്ക് ആ പ്രാര്‍ത്ഥന ഉരുവിടാം. എല്ലാ തടസ്സങ്ങളും മാറ്റി നിങ്ങള്‍ക്ക് വേണ്ടതെല്ലാം ദൈവം ആ പ്രാര്‍ത്ഥനയിലൂടെ തരും.

ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ  പ്രാര്‍ത്ഥനകളിലൂടെ എന്തെങ്കിലും അനുഗ്രഹങ്ങള്‍ ലഭിച്ചാല്‍ അത് സാക്ഷ്യപ്പെടുത്തുകയും ലോകത്തിന്റെ ഏതുകോണിലായാലും മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിക്കുകയും ചെയ്യണം. മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിക്കാനുള്ള വരം ദൈവം നല്‍കുന്നതാണ്. അത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഈ പാപിയായ എനിക്ക് നല്‍കുന്നതിലും വലിയ അനുഗ്രഹമാണ് മധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പിലുള്ളവര്‍ക്ക് ദൈവം നല്‍കുന്നത്. നിങ്ങള്‍ക്കായും മറ്റുള്ളവര്‍ക്കായും പ്രാര്‍ത്ഥിക്കാനാണ് നിങ്ങളെ ഓരോരുത്തരെയും ദൈവം മധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 

അനുഗ്രഹങ്ങൾ കിട്ടാത്തവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യരുത്. ഇത് മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൻറെ ലിങ്ക് ആണ്. ഇവിടെ മറ്റുള്ള ഒന്നും ഷെയർ ചെയ്യരുത്.

  https://chat.whatsapp.com/Hmui5WtXDLC64Hfq67yDUc

പുതിയ നിയമം, മത്തായി, അദ്ധ്യായം 10, വാക്യം   32

മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.

സ്‌നേഹപൂര്‍വ്വം ബ്രദര്‍ ഷിബു കിഴക്കേകുറ്റ്


Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്