ഡ്രൈവിങ് ടെസ്റ്റ്; സമരം പിന്‍വലിച്ചു, ടെസ്റ്റ് വാഹന കാലാവധി 18 വര്‍ഷം

15 May, 2024

തിരുവനന്തപുരം: നവീന രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റിനെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡ്രൈവിങ് സ്‌കൂള്‍ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റ് പരിഷ്‌കരിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍ സര്‍ക്കുലറില്‍ വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസന്‍സ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും. ഓരോ ആര്‍ടിഒ ഓഫീസിലും എത്ര പെന്‍ഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.

ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വര്‍ഷത്തില്‍ നിന്നും 18 വര്‍ഷമാക്കി ഉയര്‍ത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോ?ഗിക്കാം. ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല. ലേണേഴ്‌സ് ടെസ്റ്റിന്റെ കാലാവധി ആറു മാസം കഴിയുമ്പോള്‍ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നല്‍കി എക്‌സ്റ്റെന്‍ഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോ?ഗിക്കും.

ക്വാളിറ്റിയുള്ള ഡ്രൈവര്‍മാര്‍ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ടെസ്റ്റ് നടക്കുമ്പോള്‍ ഹരാസ്‌മെന്റ് ഉണ്ടായി എന്ന ആരോപണം ഉയരാതിരിക്കാന്‍ കാമറ വെക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. ടെസ്റ്റ് നടക്കുമ്പോള്‍ ഡാഷില്‍ കാമറ ഉണ്ടാകും. അത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. ഇതുവഴി ടെസ്റ്റിലെ കള്ളത്തരം നടക്കില്ല. കെഎസ്ആര്‍ടിസി പത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുമെന്നും ?ഗണേഷ് കുമാര്‍ വ്യക്തമാക്കി.


Comment

Editor Pics

Related News

ഛര്‍ദ്ദിച്ച യുവതിയെ കൊണ്ട് തുടപ്പിച്ചു; ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഭാര്യയുമായി വഴക്ക്; ബസില്‍ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു
കേരളത്തില്‍ ഇന്നും അതിതീവ്ര മഴ; റെഡ് അലര്‍ട്ട്
അനസ്‌തേഷ്യ കൂടി, ഒന്നരവര്‍ഷം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ്