മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

15 May, 2024

തിരുവനന്തപുരം: മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ്.

രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സാക്ഷി മൊഴിയുണ്ട്. അബോധാവസ്ഥയിലായ രാജേന്ദ്രനെ മകന്‍ രാജേഷ് 108-ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


Comment

Editor Pics

Related News

മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു
യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം
യുവാവ് മരിച്ചത് നിപ മൂലമെന്ന് സംശയം; പരിശോധനഫലം പോസറ്റീവ്