ആദായ നികുതി ഓഫീസില്‍ തീപിടിത്തം; സൂപ്രണ്ട് മരിച്ചു

14 May, 2024


ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏഴു പേരെ രക്ഷപ്പെടുത്തി. അഗ്നിശമന സേന തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസിനാണ് തീ പിടിച്ചത്. ഓഫീസ് സുപ്രണ്ടായ 46കാരനാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് തീപിടിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുയാണ്. ഡല്‍ഹി പൊലീസിന്റെ പഴയ ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫിസിന് എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. സ്ത്രീകളെയടക്കം എഴുപേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്സ് ഓഫിസര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. വിഷ പുകയെത്തുടര്‍ന്ന് ഗ്യാസ് മാസ്‌ക് ഉപയോഗിച്ചാണ് കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


Comment

Related News

വീട്ടിലിരുന്ന് ആധാർ തിരുത്താം, നവംബറോടെ ചെയ്തുതുടങ്ങാം.
ഇറാൻ മൊസാദ് ആസ്ഥാനം തകർത്തു, ഇറാൻ സൈനിക മേധാവിയെ ഇസ്രായേൽ കൊലപ്പെടുത്തി
ഖമേനിയുടെ അടുത്ത സഹായിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ
ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ചു, 24 ജീവനക്കാരെ രക്ഷപ്പെടുത്തി