Or copy link
തിരുവനന്തപുരം: സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ. വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില്‍ സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചതായി വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര ആരോപിച്ചു.
പ്രളയത്തില്‍ കൈകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണ്. ആ മത്സ്യതൊഴിലാളികളെ വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുതലപ്പൊഴിയില്‍ കോടികളുടെ പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അദാനിക്ക് സര്‍ക്കാര്‍ പരവദാനി വിരിക്കുന്നു. വിഴിഞ്ഞത്ത് ലത്തീന്‍ സഭക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പൂര്‍ണമായും പാലിക്കുന്നില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണം. മത്സ്യത്തൊഴിലാളികള്‍ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.
അതേസമയം ഇന്ന് വീണ്ടും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായി. അപകടത്തില്‍ അഞ്ചുതെങ്ങ് സ്വദേശി വിക്ടറി(50)ന് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment