മലയാളി യുവതി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു

06 May, 2024

25 കാരിയായ മലയാളി പെണ്‍കുട്ടി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ താമസക്കാരിയും ജോര്‍ജ് വറീതിന്റെയും റോസിലിയുടെയും മകളായ ജെറീന ജോര്‍ജാണ് വീട്ടില്‍ വ്യായാമം ചെയ്യവെ കുഴഞ്ഞുവീണ് മരിച്ചത്. യു കെ യിലെ ബീ ഡി ഓ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 

കുഴഞ്ഞുവീഴുന്ന കണ്ട ഉടന്‍ നഴ്‌സായ അമ്മ സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന മരിച്ചിരുന്നു. 

അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമായ ജോര്‍ജ് വറീതും റോസിലിയും ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ്രിന്റെ ആദ്യകാല മലയാളികളാണ്. റോസിലി ബര്‍ട്ടന്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോര്‍ജും. മെറീനയും ഭര്‍ത്താവ് ലിയോയും സ്‌ക്രണ്‍ത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോര്‍ജ് അധ്യാപികയായി സിംഗപ്പൂരിലാണ്. 




Comment

Editor Pics

Related News

നെപ്പോട്ടിസം ഒരു യാഥാർത്ഥ്യം; നടി രാകുൽ പ്രീത് സിങ്
ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
പീഡന പരാതിച ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ
ലൈം​ഗീകാരോപണം ​ഗൂഡാലോചന; ക്രൈം ബ്രാഞ്ചിന് പരാതി നൽകി നടൻ നിവിൻ പോളി