രോ​ഗികൾ സൗഖ്യം പ്രാപിക്കാനുള്ള ദൈവവചനങ്ങൾ

12 May, 2025


ബ്ര. ഷിബു കിഴക്കേക്കുറ്റ്


രോഗികള്‍ക്കായി

കഴിയുമെങ്കില്‍ രോഗമുള്ള ഭാഗത്ത് കൈ തൊട്ടുകൊണ്ട് പ്രാര്‍ത്ഥിക്കുക നിങ്ങള്‍ക്ക് അതിനു സാധിക്കുന്നില്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.

ജറെമിയാ 17 : 14

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.

ജ്ഞാനം 16 : 12

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.

യാക്കോബ് 5 : 15

അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 107 : 20

‘അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിന്നിലും നിന്നെ സംരക്ഷിക്കും’ ഏശയ്യ 58.8

‘മകനേ, രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോട് പ്രാർത്ഥിക്കുക, അവിടുന്ന് നിന്നെ സുഖപ്പെടുത്തും’

പ്രഭാഷകൻ 38. 9





ഈ ദൈവവചനം ദിവസം പതിമൂന്ന് തവണ ചൊല്ലുന്നതിനൊപ്പം അത്ഭുത പ്രാർത്ഥനയും ചൊല്ലുക. അത്ഭുതം കാണും ഉറപ്പ്. 

24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുത പ്രാർത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും  എന്നോട് ശത്രുത പുലർത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിൽ പ്രാർഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.

അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക. കുരിശു വരയ്ക്കുക. ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാർ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം. 

Related News

ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം Br Shibu kizhakkekuuttu Canada
പഠനകാര്യത്തിൽ വിജയിക്കുവാനുള്ള ദൈവവചനങ്ങൾ
മറ്റുള്ളവര്‍ വേദനിപ്പിക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിലും ചൊല്ലാനുള്ള ദൈവവചനങ്ങൾ
ആകുലത അകന്നുപോകാനുള്ള ദൈവവചനങ്ങൾ