കേരളത്തിൽ മഴ കുറയുന്നു; സംസ്ഥാനത്ത് ​ഗ്രീൻ അലേർട്ട്

06 August, 2024

കേരളത്തിൽ ഇന്ന് മുതൽ മഴ കുറയുമെന്നും  പച്ച അലർട്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ ചെറിയ തോതിലുള്ള മഴയാണ് പച്ച അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും  അറിയിപ്പിൽ വ്യക്തമാക്കുന്നു. 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ  തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതിചെയ്യുന്നു. 

Comment

Editor Pics

Related News

ലൈംഗികാതിക്രമണ കേസ്; മുകേഷ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി
നിരപരാധിയെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ കേസ് എടുക്കണം;എഡിജിപി എം ആർ അജിത്കുമാർ
മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
മലയാള സിനിമ മേഖലയിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി