എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ

20 April, 2025


കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ഈസ്റ്റർ ദിനത്തില്‍ ക്രിസ്തുവിന്‍റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിയ്ക്കപ്പെടുകയും ചെയ്യുന്ന പുണ്യ ദിനമാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഈസ്റ്ററിന്റെ അത്ഭുതം നിങ്ങൾക്ക് പുതിയ പ്രതീക്ഷ, വിശ്വാസം, സ്നേഹം, സന്തോഷം എന്നിവ പകരട്ടെ!

ദൈവത്തിന്‍റെ അനന്തമായ അനുഗ്രഹങ്ങൾ ലഭിയ്ക്കുന്ന ദിവസമാണ് ഈസ്റ്റർ. സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന ഈ പുണ്യ ദിനത്തില്‍ 24 ന്യൂസ് ലൈവ്.കോമിൽ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ​ഗ്രൂപ്പം​ഗങ്ങൾക്കും എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും  ഈസ്റ്റർ ആശംസകൾ! സ്നേഹത്തോടെ 24ന്യൂസ് ലൈവ്.കോമിനുവേണ്ടി ഷിബു കിഴക്കേക്കുറ്റ് ( പ്രസിഡന്റ് , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, കാനഡ)



Related News

ദൈവവും ഞാനും മാത്രം, ആരാധനയ്ക്കായി പുതിയ സംവിധാനം ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
സമ്പത്തിന് വിലയില്ലാതാകുന്ന കാലം അരികെ
പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ ഇവിടെ കിട്ടും
മെയ് 1, തൊഴിലാളി മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ