വാട്ടര്‍ തീം പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ചു; സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

14 May, 2024

കണ്ണൂര്‍: വാട്ടര്‍ തീം പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി സ്വദേശി ബി ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം.

വേവ് പൂളില്‍ വെച്ച് പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.


Comment

Editor Pics

Related News

ഛര്‍ദ്ദിച്ച യുവതിയെ കൊണ്ട് തുടപ്പിച്ചു; ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഭാര്യയുമായി വഴക്ക്; ബസില്‍ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു
കേരളത്തില്‍ ഇന്നും അതിതീവ്ര മഴ; റെഡ് അലര്‍ട്ട്
അനസ്‌തേഷ്യ കൂടി, ഒന്നരവര്‍ഷം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ്