നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി

15 January, 2025


നവവധുവിനെ ജീവനനൊടുക്കിയ നിലയിൽ കണ്ടെത്തി.മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാന മുംതാസിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2024 മെയ് 27 നായിരുന്നു ശഹാനയും മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദും തമ്മിലുള്ള വിവാഹം.

ഏതാനും ദിവസങ്ങൾക്ക് ശേഷം വാഹിദ് ഗൾഫിലേക്ക് പോയി. ഭർത്താവ് ഫോണിലൂടെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ശഹാനയുടെ കുടുംബം ആരോപിക്കുന്നത്. ശഹാനയ്ക്ക് നിറം കുറവാണെന്നു പറഞ്ഞ് വാഹിദ് കുറ്റപ്പെടുത്തിയിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇത് തുടർന്നാണ് ശഹാന ജീവനൊടുക്കിയത് എന്നാണ് ഇവരുടെ ആരോപണം

നിറത്തിന്റെ പേരിൽ വാഹിദ് നടത്തുന്ന കുറ്റപ്പെടുത്തലുകൾക്ക് വാഹിദിന്റെ രക്ഷിതാക്കളും പിന്തുണ നൽകിയെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു എന്നും ശഹാനയുടെ കുടുംബം പറയുന്നു

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത് എന്നും കുടുംബത്തിൻറെ പരാതി അന്വേഷിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി