Or copy link
ഖാൻ യൂനിസിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ ഹമാസ് മിലിട്ടറി ചീഫ് മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ നടത്തിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനാണ് ദെയ്ഫ്. കഴിഞ്ഞമാസം ഗാസയിലെ കിഴക്കൻ മേഖലയായ ഖാൻ യൂനിസിൽ ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.
ഹമാസ് മേധാവി ഇസ്‌മെയിൽ ഹനിയെ കൊലപ്പെടുത്തിയെന്ന വാർത്ത ഇസ്രയേൽ പുറത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് ദെയ്ഫ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കുന്നത്. ‘‘ജൂലൈ 13ന് ഖാൻ യൂനിസ് പ്രദേശത്ത് ഐഡിഎഫ് യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായി ഇന്റലിജൻസ് വിലയിരുത്തലിൽ നിന്ന് സ്ഥിരീകരിച്ചു,’’ സേന പ്രസ്താവനയിൽ അറിയിച്ചു.
ജൂലൈ 13-ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 90ൽ പരം ആളുകൾ കൊല്ലപ്പെട്ടതായി അവിടുത്തെ ആരോഗ്യ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, കൊല്ലപ്പെട്ടവരിൽ ദെയ്ഫ് ഉണ്ടെന്ന കാര്യം ഹമാസ് നിഷേധിച്ചിരുന്നു. ദെയ്ഫ് അഭയം പ്രാപിച്ച വീടിന് മുകളിൽ ഇസ്രയേൽ 900 കിലോഗ്രാം ഭാരമുള്ള ബോംബ് വർഷിക്കുകയായിരുന്നു. ഇവിടെ ഭീമൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
ഹമാസിന്റെ സായുധ വിഭാഗമായ എസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ തലവനാണ് ദെയ്ഫ്. മൂന്ന് പതിറ്റാണ്ടോളമായി ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടം പിടിച്ചയാളായിരുന്നു ഇയാൾ. 2015 മുതൽ അമേരിക്കയുടെ ‘‘അന്താരാഷ്ട്ര ഭീകരരുടെ’’ പട്ടികയിലും ദെയ്ഫിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ഇസ്രയേലിനെതിരേ ദെയ്ഫ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഗാസയിലെ ഹമാസ് തലൻ യഹിയ സിൻവാറിനൊപ്പമാണ് ദെയ്ഫ് പ്രവർത്തിച്ചിരുന്നത്.
യുദ്ധ സമയത്ത് ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിർന്ന അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി ഗാസ മുനമ്പിലെ ഹമാസിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് ദെയ്ഫ് നേതൃത്വം നൽകിയിരുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് തുടക്കമിട്ടതും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ദെയ്ഫ് ആണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment