രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ; ബോളിവുഡ് നടി കങ്കണ റണാവത്ത്

13 June, 2024

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് ബോളിവുഡ് നടിയായ കങ്കണ റണാവത്ത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മാണ്ഡി മണ്ഡലത്തില്‍ കങ്കണ വിജയിച്ചിരുന്നു. തനിക് നേരത്തെയും രാഷ്ട്രീയത്തില്‍ ചേരാന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നതായും കങ്കണ പറഞ്ഞു.

അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍, സിനിമാ മേഖലയില്‍ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒരു സിനിമ കാണാന്‍ പോകുമ്പോള്‍, നിങ്ങള്‍ വളരെ ശാന്തരാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും തനിക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നും കങ്കണ പറഞ്ഞു. മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. 



Comment

Editor Pics

Related News

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ 4K യിൽ തീയേറ്ററിലേക്ക്
മിടുക്കരായ വിദ്യാര്‍ത്ഥികളും രാഷ്ട്രീയത്തില്‍ വരണം; നടന്‍ വിജയ്
നടന്‍ ഷാജോണിന്റെ മകന്‍ സിനിമയില്‍, സന്തോഷവാര്‍ത്ത പങ്കുവെച്ച് നടന്‍
രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ; ബോളിവുഡ് നടി കങ്കണ റണാവത്ത്