Or copy link
യുദ്ധത്തെപ്പറ്റിയുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് അധ്വാനിക്കുന്ന മാധ്യമപ്രവർത്തകർ ഓരോ രാജ്യത്തിന്റെയും അഭിമാനമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്. സ്വന്തം ജീവനും കുടുംബവും മറന്ന് രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന എല്ലാ പട്ടാളക്കാർക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ നമുക്ക് കടമയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധഭൂമിയിലെ ഓരോ ചലനവും ജനങ്ങൾക്കുള്ള സുരക്ഷാ മുന്നറിയപ്പുകളും ലഭ്യമാക്കുന്നത് മാധ്യമപ്രവർത്തകരാണ്. അവർ കണ്ട കാഴ്ചകളും അനുഭവിച്ച ഭീകരതയുമാണ് വാർത്തകളായി നമ്മിലെത്തുന്നത്. അവരുടെ സത്യസന്ധമായ റിപ്പോർട്ടിങ്ങാണ് സൈനികർക്കുള്ള ആവേശം. അവരുടെ പേനയിൽ നിന്നും നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കിനും സൈന്യത്തിന്റെ ആത്മവീര്യം ആളിക്കത്തിക്കാനുള്ള കഴിവുണ്ട്. യുദ്ധത്തിന്റെ കെടുതികളെ കുറിച്ചും യുദ്ധത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ജനങ്ങളറിയുന്നത് മാധ്യമത്തിലൂടെയാണ്. യുദ്ധം നടക്കുന്ന രാജ്യങ്ങളിലെ നിരപരാധികൾക്കായും നാം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മഞ്ഞിനെയും മഴയേയും ചുട്ടുപൊള്ളുന്ന വെയിലിനെയും തൊട്ടടുത്ത് പതിക്കുന്ന ശത്രുരാജ്യത്തിന്റെ വെടിക്കോപ്പുകളെയും വകവെയ്ക്കാതെ രാജ്യത്തിന് വേണ്ടി സധൈര്യം നിലകൊണ്ട് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവർത്തകർ ഓരോ രാജ്യത്തിന്റെയും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India Press Club of North America Canada
President.
Shibu kizhakkekuttu
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്