Or copy link
മത്തായി 6:6-ൽ, യേശു പഠിപ്പിക്കുന്നത്, പ്രാർത്ഥിക്കുമ്പോൾ, വ്യക്തികൾ ഒരു മുറിയിൽ കയറി, വാതിൽ അടച്ച്, രഹസ്യമായി തങ്ങളുടെ പിതാവിനോട് പ്രാർത്ഥിക്കണമെന്നാണ്. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന പിതാവ് അവർക്ക് പരസ്യമായി പ്രതിഫലം നൽകുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവർക്കു മുമ്പിൽ പ്രാർത്ഥിക്കുന്നതിനുപകരം, ആത്മാർത്ഥവും സ്വകാര്യവുമായ പ്രാർത്ഥനയുടെ പ്രാധാന്യത്തെ ഇത് ഊന്നിപ്പറയുന്നു.
അതുപോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഐഡന്റിറ്റി ആരും തിരിച്ചറിയാതെ ആരാധിക്കാനുള്ള അവസരം 24 ന്യൂസ് ലൈവ്.കോം ഒരുക്കുന്നു. ഇതിൽ ലോഗിൻ ചെയ്ത് നിങ്ങൾ ആരാധനയിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ പേരോ, നമ്പറോ, ഇ-മെയിൽ വിലാസമോ, നിങ്ങളെ സംബന്ധിച്ച ഒരു വിവരവും മറ്റുള്ളവർക്ക് ലഭിക്കില്ല. അതു കൊണ്ടു തന്നെ ആരും നിങ്ങളെ കോൺടാക്റ്റ് ചെയ്യുകയോ അനാവശ്യമായ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യില്ല.
വ്യക്തിപരമായി ആരാധന നടത്താൻ നിങ്ങൾ ആദ്യം തന്നെ ഈ ലിങ്കിൽ https://www.24newslive.com/liveworship ക്ലിക് ചെയ്യുക. അവിടെ നിങ്ങൾക്ക് പാസ് വേർഡും യൂസർ നെയിമും ചോദിച്ചുകൊണ്ടുള്ള രണ്ട് വിൻഡോ കാണാം. നിങ്ങൾ ഒരു പുതിയ യൂസർ ആയതുകൊണ്ട് ആ വിൻഡോയ്ക്ക് താഴെയുള്ള സൈൻ അപ്പ് ബട്ടണിൽ ക്ലിക് ചെയ്യുക. അവിടെ കാണുന്ന ഫുൾ നെയിം എന്നിടത്ത് നിങ്ങളുടെ പേര് കൊടുക്കുക, അതിനുശേഷം ഇ-മെയിൽ വിലാസവും നിങ്ങൾക്ക് ഓർക്കാൻ എളുപ്പമുള്ള ഒരു പാസ്വേർഡും നൽകുക. ഫോൺ നമ്പറും വാട്സ് ആപ്പ് നമ്പറും നൽകുക. അതിനുശേഷം രജിസ്റ്റർ ബട്ടൺ അമർത്തുക. ആ സമയം നിങ്ങളുടെ ഇ.മെയിലിൽ വരുന്ന ഒടിപി ടൈപ്പ് ചെയ്ത് നൽകുക.
എല്ലാവരും ആദ്യം ഇതൊന്ന് ചെയ്തുനോക്കുക. മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിലുള്ളവർ അവിടെ നിന്നും ലെഫ്റ്റായി ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല. ആരും ഇപ്പോഴുള്ള whatsapp ഗ്രൂപ്പിൽ നിന്ന് ഇറങ്ങി പോകരുത്. അവരവർ അവരവരുടെ ഗ്രൂപ്പിൽ തന്നെ നിൽക്കുക.
ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.' (ആമോസ്, അദ്ധ്യായം 3, വാക്യം 7)
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. (സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9, വാക്യം 1)
നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി 24 , മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 17/ 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും ജോയൽ മൂന്നാം അധ്യായം സഖറിയാ, പതിനാലാം അദ്ധ്യായം
വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.
മര്‍ക്കോസ്, അദ്ധ്യായം 13, വാക്യം 13
എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും
മത്തായി, അദ്ധ്യായം 24, വാക്യം 14
എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
ബ്രദര്‍ ഷിബു കിഴക്കേകുറ്റ് കാനഡ.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍