പ്രതിശ്രുത വധുവിനെ വരന്‍ കഴുത്തറുത്ത് കൊന്നു

10 May, 2024


ബംഗളൂരു: പതിനാറുകാരിയായ പ്രതിശ്രുത വധുവിനെ 32കാരനായ വരന്‍ കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ മടിക്കേരിയിലാണ് സംഭവം. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

32കാരനായ പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറി.

ഇതില്‍ പ്രകോപിതനായ യുവാവ് വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ ആക്രമിക്കുകയും പതിനാറുകാരിയെ പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി