നവജാത ശിശുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, അമ്മയുടെ കുറ്റസമ്മതം

04 May, 2024


കൊച്ചി: പനമ്പിള്ളി നഗറില്‍ അമ്മ അതിക്രൂരമായാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും യുവതിയുടെ അമ്മ വാതില്‍ മുട്ടിയതോടെ മൃതദേഹം കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് ഫ്‌ലാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസില്‍ നല്‍കുന്ന വിവരം.

ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം താന്‍ മനസിലാക്കുന്നതെന്നും ആ ഘട്ടത്തില്‍ ആണ്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു തരത്തിലുള്ള ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുഞ്ഞ് ജനിക്കുമ്പോള്‍ ഒഴിവാക്കേണ്ടതിനുള്ള മുന്‍കരുതലും യുവതി സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 23കാരിയായ യുവതിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവശേഷമുള്ള അവശതകള്‍ നിലനില്‍ക്കുന്നതിനാല്‍ യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല.

അതേസമയം യുവതി ഇന്‍സ്റ്റ?ഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയും നര്‍ത്തകനുമായ ആണ്‍ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവവുമായി യുവാവിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവാവുമായി സൗഹൃദം മാത്രമായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊലീസിന് ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യുവതി പീഡന പരാതി നല്‍കിയിട്ടില്ല. പരാതി ലഭിക്കാതെ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.


Comment

Editor Pics

Related News

ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി
ഒരു കുടുംബത്തിലെ മൂന്നുപേർ കുത്തേറ്റുമരിച്ചു
ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ഹമാസ് ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്