ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാനെ യു.എസില്‍ കാറിടിച്ചു, ഗുരുതര പരുക്ക്

08 May, 2024


ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്  വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ കാര്‍ ഇടിക്കുകയായിരുന്നു. അമേരിക്കന്‍ സമയം രാവിലെ 6 മണിക്കായിരുന്നു അപകടം.

തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. സര്‍ജറി വിജയകരമായി പൂര്‍ത്തിയായതായി ഡോക്ടര്‍സ് അറിയിച്ചു. നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയത്.




Comment

Editor Pics

Related News

ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി
ഒരു കുടുംബത്തിലെ മൂന്നുപേർ കുത്തേറ്റുമരിച്ചു
ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ഹമാസ് ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്