ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന്‍ അന്തരിച്ചു

09 May, 2024


ബിലീവേഴ്‌സ് ചര്‍ച്ച് മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു (കെ.പി യോഹന്നാന്‍). യുഎസിലെ ടെക്‌സസിലായിരുന്നു അന്ത്യം. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന്  വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.

ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ അതി വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.  നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയത്.




Comment

Related News

ജനുവരി മുതൽ യു.എസ് നാടുകടത്തിയത് 388 ഇന്ത്യൻ പൗരന്മാരെ
ഹമാസ് അനുകൂല പ്രചാരണം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
തടവുകാരെ പരസ്പരം കൈമാറി റഷ്യയും ഉക്രെയ്‌നും
ഷിക്കാഗോയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിലായി