Or copy link
കാലിഫോർണിയ: ലോസ് ഏഞ്ചൽസ് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു ഓസ്‌ട്രേലിയൻ പത്രപ്രവർത്തകയ്ക്ക് റബ്ബർ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റു. ഓസ്‌ട്രേലിയൻ 9 ന്യൂസ് റിപ്പോർട്ടർ ലോറൻ ടോമാസിക്കാണ് പരിക്കേറ്റത്. കാലുകൾക്കാണ് പരിക്ക്
കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ എൽഎപിഡി (ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ്) അവരുടെ പിന്നിലായിരുന്നു. ഒരു വലിയ ശബ്ദം കേട്ടു, അടുത്തതായി ലോറൻ കണ്ടത് അവരുടെ കാലുകളിൽ നിന്ന് രക്തം ഒഴുകുന്നതാണ്.സംഭവത്തിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ടർക്ക് നേരെ ഉന്നം പിടിക്കുന്നത് കാണാം. ടോമാസിയും ക്യാമറാമാനും നിലവിൽ സുരക്ഷിതരാണ്.
കുടിയേറ്റ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കലാപത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതോടെ ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ സംഘർഷം രൂക്ഷമായി, ഇത് സൈന്യത്തെ വിന്യസിക്കാൻ പ്രേരിപ്പിച്ചു. കാലിഫോർണിയ ഗവർണറുടെ എതിർപ്പുകൾ അവഗണിച്ച് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഏകദേശം 2,000 സൈനികരെ വിന്യസിച്ചു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍