മലയാളി ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ കുത്തിക്കൊന്നു

29 July, 2024

കൊച്ചി: മലയാളി ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് (41) ആണ് കൊല്ലപ്പെട്ടത്. കൃഷ്ണഗിരിയിലാണ് സംഭവം.

ഹൈവേ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ നെഞ്ചില്‍ കുത്തേറ്റാണ് ഏലിയാസ് മരണപ്പെട്ടതെന്ന വിവരമാണ് അവിടെ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചെന്നൈ ആസ്ഥാനമായ നാമക്കല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ് ഏലിയാസ്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് ലോറിയില്‍ കൊണ്ടുപോയിരുന്നത്. തിരികെ മടങ്ങുന്നതിനിടെ കൃഷ്ണഗിരി ഹൈവേയില്‍ ശരവണഭവന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഏലിയാസിന് നേരേ ആക്രമണമുണ്ടായതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ അക്രമി രക്ഷപ്പെട്ടു. സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി