സലാലയിൽ മാൻഹോളിൽ വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

26 May, 2025


കോട്ടയം: ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പാമ്പാടി സ്വദേശിയായ ദിനുരാജിന്റെ (ഓപ്പറേഷൻസ് ഹെഡ്, ട്രൈഡന്റ് ലിമിറ്റഡ്, പഞ്ചാബ്) ഭാര്യ ലക്ഷ്മി വിജയകുമാർ (34) ആണ് ദാരുണമായി മരിച്ചത്.

13 ന് സലാലയിലെ ദോഫാർ ഗവർണറേറ്റിലെ മസൂനയിലെ തന്റെ വീട്ടിൽ നിന്ന് മാലിന്യം നിക്ഷേപിക്കാൻ പോകുന്നതിനിടെ ലക്ഷ്മി മാൻഹോളിൽ വീണു. മസൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം വഷളായതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് അവർ മരിച്ചത്. പത്ത് മാസം മുമ്പാണ് ലക്ഷ്മി മസൂനയിലെ ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സായി ചേർന്നത്. വാർത്ത അറിഞ്ഞതോടെ ലക്ഷ്മിയുടെ ഭർത്താവ് ദിനുരാജ്, സഹോദരൻ അനൂപ്, ദിനുരാജിന്റെ സഹോദരി ദിവ്യ, ഭർത്താവ് രാകേഷ് എന്നിവർ ഒമാനിലെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. മകൾ: നില. പാമ്പാടി സ്വദേശികളായ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ് ലക്ഷ്മി.

Related News

മുൻജീവനക്കാരിയുടെ പരാതി; നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്
പത്ത് പുരുഷന്മാരെ വിവാഹം കഴിച്ചു; അടുത്ത മാസം മറ്റൊരു വിവാഹം; വിവാഹത്തട്ടിപ്പുവീര അറസ്റ്റിൽ
ഹണിമൂണിനിടെ ഭാര്യയോടൊപ്പം കാണാതായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി
ഒരു നടിക്കെതിരെ ആവർത്തിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തി; ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം