യുകെയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചുമരിച്ചു.

08 May, 2024

ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചുമരിച്ചു. എറണാകുളം സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.


സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.


Comment

Editor Pics

Related News

29കാരിയുടെ ദയാവധത്തിന് നെതര്‍ലന്‍ഡിന്റെ അനുമതി
പന്നിവൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു
സൗരക്കാറ്റ് വീശി; മൊബൈല്‍-ഉപഗ്രഹ സിഗ്‌നലുകള്‍ തടസപ്പെടാം
യു.എസില്‍ സൈനികനെ പൊലീസ് വെടിവെച്ചുകൊന്നു