സൗദിയിൽ മലയാളി വെടിയേറ്റുമരിച്ചു

01 June, 2025


റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ബിഷയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് സ്വദേശി ബഷീർ ആണ് കൊല്ലപ്പെട്ടത്.  ബിഷ പ്രദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബഷീറിന്  വീടിനടുത്ത് പാർക് ചെയ്ത വാഹനം വൃത്തിയാക്കുന്നതിനിടെയാണ് വെടിയേറ്റത്.  ബിഷയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഒരു റോഡിലാണ് അർദ്ധരാത്രിയോടെ വെടിവയ്പ്പുണ്ടായത്. 

ദൃക്‌സാക്ഷി വിവരണങ്ങളും പ്രാഥമിക വിവരങ്ങളും അനുസരിച്ച്, അജ്ഞാതരായ ആളുകൾ ഒരു വാഹനത്തിൽ എത്തി ബഷീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണകാരികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

Related News

സൗദിയിൽ മലയാളി വെടിയേറ്റുമരിച്ചു
സൗദിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിൽ , വാഹനങ്ങൾ ഒഴുകിപ്പോയി
സൗദിയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു
വിസിറ്റിങ് വിസക്കാരെ ജോലിക്കെടുത്തൽ യു.എ.യിൽ 10 ലക്ഷം ദിർഹം പിഴ