Or copy link
03 August, 2024
കാനഡയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. പിറവം കവനാപ്പറമ്പിൽ ഷാജി ജോണിൻ്റെ മകൾ ഡോണ ഷാജിയാണ് (23) മരിച്ചത്. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് മൂന്നുപേരും പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് അൽബാനിയിലെ ട്രാൻസ് കാനഡ ഹൈവേയിലായിരുന്നു അപകടം. ഹൈവേയിൽ നിന്ന് റാംപിലേക്ക്
തിരിയുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ആർസിഎംപി അറിയിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതായും മറ്റൊരാൾക്ക് നിസ്സാര പരുക്കേറ്റതായും ആർസിഎംപി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment