ടൊറന്റോയിൽ കൂട്ടവെടിവെയ്പ്പ്; ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

04 June, 2025


ടൊറന്റോ: ടൊറന്റോയിലെ ലോറൻസ് ഹൈറ്റ്സ് പരിസരത്ത് നടന്ന കൂട്ട വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവം ഇപ്പോൾ ടൊറന്റോ പോലീസിന്റെ സജീവ അന്വേഷണത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റെസിഡൻഷ്യൽ ഏരിയയിലാണ് വെടിവെയ്പ്പുണ്ടായത്. 

ടൊറന്റോ പോലീസ് സംഭവസ്ഥലത്ത് തന്നെ തുടരുന്നു, സംശയിക്കപ്പെടുന്നവരെപ്പറ്റിയും അറസ്റ്റിനെപ്പറ്റിയും ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ടൊറന്റോ മേയർ ഒലിവിയ ചൗ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി അക്രമത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടിയത്തിയവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

"ഇന്ന് വൈകുന്നേരം ലോറൻസ് ഹൈറ്റ്സ് പ്രദേശത്ത് നടന്ന വെടിവയ്പ്പിനെക്കുറിച്ചുള്ള വാർത്ത ആശങ്കപ്പെടുത്തുന്നതാണ്," അവർ എഴുതി. "എന്റെ ഓഫീസ്  അന്വേഷണം നടത്തുന്ന ടൊറന്റോ പോലീസുമായും, പ്രാദേശിക കൗൺസിലർ ഡെപ്യൂട്ടി മേയർ മൈക്ക് കോളുമായും ബന്ധപ്പെട്ടിട്ടുണ്ട്. വളരെ തിരക്കേറിയതും വെല്ലുവിളി നിറഞ്ഞതുമായ ആ സാഹചര്യത്തിൽ സഹായവുമായി ഓടിയെത്തിയവരോട് - ടൊറന്റോ പോലീസ്, ഫയർ ആൻഡ് പാരാമെഡിക് സേവനങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു."ടൊറന്റോ പോലീസിൽ നിന്ന് കൂടുതൽ അപ്‌ഡേറ്റുകൾക്കായി തന്റെ ഓഫീസ് കാത്തിരിക്കുന്നുണ്ടെന്ന് മേയർ ചൗ സ്ഥിരീകരിച്ചു.

Related News

മലയാളി സൗണ്ട് എഞ്ചിനീയർ കാനഡയിൽ കാർ അപകടത്തിൽ മരിച്ചു
കാനഡയിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം; മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും
ടൊറന്റോയിൽ കൂട്ടവെടിവെയ്പ്പ്; ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്