ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകം; കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

12 May, 2024

ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ കൂടി കാനഡ അറസ്റ്റ് ചെയ്തു. 22കാരനായ അമര്‍ദീപ് സിങാണ് പിടിയിലായത്.

കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയന്‍ പൊലീസ് പറയുന്നത്. ?കൊലപാതകം ?ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്.

നേരത്തെ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരായ കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. നിജ്ജറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണെന്നു കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാനഡ- യുഎസ് അതിര്‍ത്തിയിലെ സറെയില്‍ സിഖ് ?ഗുരുദ്വാരയ്ക്ക് പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഖലിസ്ഥാന്‍ ടൈ?ഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജര്‍. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജര്‍. കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നു സെപ്റ്റംബര്‍ 18നു കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു


Comment

Editor Pics

Related News

കാനഡയിലെ മലയാളി യുവതിയുടെ ദുരൂഹമരണം; ഭര്‍ത്താവിനെതിരെ അന്വേഷണം
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ ഭീഷണി
സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു, ആരോഗ്യനില ആശങ്കാജനകം
ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകം; കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍