കിടപ്പുരോഗിയായ 85 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

04 May, 2024


കിടപ്പുരോഗിയായ 85 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന കത്രിക്കുട്ടി മകന്‍ ബിജുവിന്റെയും മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം. സംഭവ സമയം വീടിന് പുറത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ബിജുവും കുടുംബവും സഹോദരി ജോളിയും വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുകയും, മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ബിജു മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിച്ചു. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം.


Comment

Related News

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ
ഇനി വെന്റിലേറ്റർ വേണ്ട; പോപ്പ് സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ