കാനഡയിലെ ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

02 June, 2025


ജൂൺ 15-17 തീയതികളിൽ കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2019 ന് ശേഷം പ്രധാനമന്ത്രി മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാത്ത്  ഇതാദ്യമാണ്. അതേസമയം ആൽബർട്ടയിൽ നടക്കുന്ന യോഗത്തിന് കാനഡയിൽ നിന്ന് ഇതുവരെ പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല.

പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ തലവന്മാർ പങ്കെടുക്കാൻ സാധ്യതയുള്ള ഉച്ചകോടിയിലേക്കുള്ള അതിഥി പട്ടിക കാനഡ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഒട്ടാവ ഓസ്‌ട്രേലിയ, ഉക്രെയ്ൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ നേതാക്കളെ  ഉച്ചകോടിക്ക് ക്ഷണിച്ചിട്ടുണ്ട്.

കനേഡിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കരുതെന്ന് സിഖ് സംഘടനകൾ ഒട്ടാവയോട് ആവശ്യപ്പെട്ടിരുന്നു.


Related News

മലയാളി സൗണ്ട് എഞ്ചിനീയർ കാനഡയിൽ കാർ അപകടത്തിൽ മരിച്ചു
കാനഡയിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം; മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും
ടൊറന്റോയിൽ കൂട്ടവെടിവെയ്പ്പ്; ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്