സൗരക്കാറ്റ് വീശി; മൊബൈല്‍-ഉപഗ്രഹ സിഗ്‌നലുകള്‍ തടസപ്പെടാം

12 May, 2024

വാഷിങ്ടണ്‍: രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയില്‍ വീശിയതായി റിപ്പോര്‍ട്ട്. ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍ വരെയുള്ള പ്രദേശത്ത് ആകാശത്ത് സൗരജ്വാല ദൃശ്യമായി. കാറ്റിന്റെ വേഗതയില്‍ ഉപഗ്രഹ സിഗ്‌നലുകളും മൊബൈല്‍ സിഗ്‌നലുകളും തടസ്സപ്പെട്ടേക്കാം. ഇത് വാരാന്ത്യം മുഴുവന്‍ നിലനില്‍ക്കുകയാണെങ്കില്‍ പവര്‍ ഗ്രിഡിനെയും ആശയവിനിമയങ്ങളെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊറോണല്‍ മാസ് എജക്ഷന്‍സ് ആണ് സംഭവിച്ചത്. ഒരു സോളാര്‍ സ്ഫോടനത്തിന് ശേഷം സൂര്യന്റെ കാന്തികക്ഷേത്രത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പുറന്തള്ളപ്പെടുന്ന സോളാര്‍ പ്ലാസ്മയുടെ മേഘങ്ങളാണ് ഇവ. ഇത് പിന്നീട് തീവ്രമായ ഭൗമ കാന്തിക കൊടുങ്കാറ്റായി മാറി. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള സൗരക്കാറ്റ് ഭൂമിയില്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.


Comment

Editor Pics

Related News

29കാരിയുടെ ദയാവധത്തിന് നെതര്‍ലന്‍ഡിന്റെ അനുമതി
പന്നിവൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു
സൗരക്കാറ്റ് വീശി; മൊബൈല്‍-ഉപഗ്രഹ സിഗ്‌നലുകള്‍ തടസപ്പെടാം
യു.എസില്‍ സൈനികനെ പൊലീസ് വെടിവെച്ചുകൊന്നു