യുഎസിൽ 12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്

05 June, 2025


ന്യൂയോർക്ക്: ഹർവാർഡ് സർവ്വകാലശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിന് പിന്നാലെ യുഎസിലേക്ക്  12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ, ബുറുണ്ടി, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 2017ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.

'നമ്മുടെ രാജ്യത്തേക്ക് ചേക്കേറി നമ്മെ ഉപദ്രവിക്കാൻ തുനിയുന്ന അപകടകാരികളായ വിദേശ അഭിനേതാക്കളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കുമെന്ന എന്റെ വാഗ്ദാനം നിറവേറ്റുകയാണ്' - എന്നാണ് വിലക്കേർപ്പെടുത്തിയ ശേഷം ട്രംപ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.

Related News

മുൻ ഹൗസ് സ്പീക്കറും ഭർത്താവും വെടിയേറ്റ് മരിച്ചതായി മിനസോട്ട ഗവർണർ
ഓസ്ട്രേലിയൻ പൊലീസ് മർദിച്ച ഇന്ത്യക്കാരൻ മരിച്ചു
ഇറാന്റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വിവരം
വിമാനപകടത്തിൽ ദു:ഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി