ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം, 6 പേര്‍ ചികിത്സയില്‍

14 May, 2024

പിലിഭിത്ത്: ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം. ആറ് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

ഡെറാഡൂണ്‍ സ്വദേശിയായ രാഹുല്‍ കുമാര്‍ ആണ് മരിച്ചത്. പിലിഭിത്തിലുള്ള ബന്ധുക്കളെ കാണാന്‍ അമ്മ സീമയ്ക്കും സഹോ?ദരങ്ങളായ വിവേകിനും സന്ധ്യക്കും ഒപ്പമാണ് രാഹുല്‍ എത്തിയത്. ഉച്ചഭക്ഷണമായി കഴിച്ച നൂഡില്‍സാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്.

അരിയാഹാരത്തിനൊപ്പമാണ് ഇവര്‍ നൂഡില്‍സ് കഴിച്ചത്. നൂഡില്‍സ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവര്‍ക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോ?ഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വിവേകിന്റെ നില ഗുരുതരമായി തുടരുകയാണ്.


Comment

Editor Pics

Related News

പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍
കോവാക്‌സിനും പാര്‍ശ്വഫലം: പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
യാത്രാവിമാനം ആകാശചുഴിയില്‍ വീണു; ഒരുമരണം; 30 പേര്‍ക്ക് പരിക്ക്
ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ പങ്കില്ല: ഇസ്രായേല്‍