തനിക്ക് എഡിഎച്ച്ഡി രോ​ഗമാണെന്ന് നടൻ ഷൈൻ ടോം ചാക്കോ

05 August, 2024

തനിക്ക് എഡിഎച്ച്ഡി രോ​ഗമാണെന്ന് നടൻ ഷൈൻ ടോം ചാക്കോ.  അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) തനിക്കുണ്ടെന്നാണ് ഷൈൻ പറഞ്ഞത്. പുതിയ സിനിമയുടെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ.

രോ​ഗത്തെക്കുറിച്ച് പണ്ടേ അറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. അഭിനേതാവ് എന്ന നിലയിൽ ഈ രോ​ഗം തന്റെ ഏറ്റവും വലിയ ​ഗുണമാണെന്നും ഷൈൻ കൂട്ടിച്ചേർത്തു. 

"എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ. എഡിഎച്ച്ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മൾ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ​ഗുണമാണ്"- ഷൈൻ ടോം ചാക്കോ പറഞ്ഞു.


Comment

Editor Pics

Related News

കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമകൾ നഷ്ടപ്പെട്ടതായി നടൻ ഗോകുൽ സുരേഷ്
സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം, ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു
നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബർമാർക്കെതിരെ കേസ്
ആപ്പിളിന്റെ പുതിയ ഐഫോൺ 16 ഇന്ന് ലോഞ്ച് ചെയ്യും