കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

15 May, 2024

കൊച്ചി: കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോര്‍ട്ടം നടക്കും.

നാടന്‍പാട്ട് സംഘങ്ങള്‍ക്കൊപ്പം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നു. മുളകള്‍ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. മഹാരാജാസില്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.


Comment

Editor Pics

Related News

ഛര്‍ദ്ദിച്ച യുവതിയെ കൊണ്ട് തുടപ്പിച്ചു; ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഭാര്യയുമായി വഴക്ക്; ബസില്‍ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു
കേരളത്തില്‍ ഇന്നും അതിതീവ്ര മഴ; റെഡ് അലര്‍ട്ട്
അനസ്‌തേഷ്യ കൂടി, ഒന്നരവര്‍ഷം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ്