സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു, ആരോഗ്യനില ആശങ്കാജനകം

15 May, 2024

ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാന്‍ഡ്ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്. സംഭവത്തില്‍ പരിക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. 

വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് വെടിയേറ്റത്. നിരവധി തവണ വെടിയേറ്റെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.Comment

Editor Pics

Related News

കാനഡയിലെ മലയാളി യുവതിയുടെ ദുരൂഹമരണം; ഭര്‍ത്താവിനെതിരെ അന്വേഷണം
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ ഭീഷണി
സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു, ആരോഗ്യനില ആശങ്കാജനകം
ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകം; കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍