Or copy link
ഫ്ളോറിഡ: ഫ്ളോറിഡയില്‍ സൈനികനെ ആളുമാറി പൊലിസ് വെടിവെച്ച് കൊലപ്പെടുത്തി. ഹള്ബര്ട്ട് ഫീല്‍ഡിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സ്ക്വാഡിലെ സൈനികനായ റോജര്‍ ഫോര്ട്ട്സണിനെയാണ് പൊലിസ് വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തിയത്. അദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പൊലിസ് ഇരച്ചു കയറി വാതില്‍ തകര്‍ത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നപ്പോള്‍ പൊലീസ് വാതില്‍ തകര്‍ത്ത് ആറ് തവണ വെടിവെക്കുകയായിരുന്നെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. പോലീസ് തെറ്റായി അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ചതാകാം ഇത്തരമൊരു കൊലപാതകത്തിന് കാരണമെന്നും കുടുംബം പറഞ്ഞു.
ആക്രമണ സമയത്ത് ഫോര്‍ട്ട്സണ്‍ ഒരു യുവതിയുമായി വീഡിയോ കോളിലായിരുന്നുവെന്ന് സിവില്‍ റൈറ്റ്സ് അറ്റോര്‍ണി ബെന്‍ ക്രംപ് പറഞ്ഞു. വെടിയേറ്റതിന് ശേഷം എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ഫോര്‍ട്ട്സണ്‍ നിലത്തിരുന്നുവെന്ന് വീഡിയോ കോളിലുണ്ടായിരുന്ന സ്ത്രീയെ ഉദ്ധരിച്ച് ക്രമ്പ് പറഞ്ഞു. ഫോര്‍ട്ട്സണ്‍ ആശുപത്രിയില്‍ വച്ച് മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. വെടിവയ്പില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടിയെ അന്വേഷണ വിധേയമായി അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു.
2019 നവംബര്‍ 19 നാണ് ഫോര്‍ട്ട്സണ്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നത്. റോജര്‍ ഹൈസ്കൂളില്‍ നിന്ന് ബിരുദം നേടിയത് ബഹുമതികളോടെയാണെന്നും ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നില്ലെന്നും ക്രംപ് കൂട്ടിച്ചേര്‍ത്തു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment