നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍

20 January, 2025


കണ്ണൂര്‍: നിറത്തെചൊല്ലിയുള്ള കുറ്റപ്പെടുത്തലിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഭര്‍ത്താവ് അബ്ദുള്‍ വാഹിദാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും.
ഷഹാനയുടെ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഭർത്താവിനെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചു എന്തിനാണ് ഇതിൽ തന്നെ പിടിച്ചുതൂങ്ങുന്നത് വേറെ ഭർത്താവിനെ കിട്ടില്ലെ എന്ന് പെൺകുട്ടിയുടെ മുന്നിൽ വച്ച് ഭർത‍ൃ മാതാവും ചോദിച്ചിരുന്നുവെന്നും റിപ്പോർട്ട്.

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി