സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ തന്നെ, മടക്കയാത്ര വൈകും

26 July, 2024

വാഷിങ്ടണ്‍:  ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നതിൽ അനിശ്ചിത്വം തുടരുന്നു.  ജൂലൈയിലും തിരികെ എത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും എപ്പോള്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലതവണ യാത്ര മുടങ്ങി. പേകടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നാസയുടെ കോമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.

ബദലായുള്ള മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ന്യൂ മെക്‌സിക്കോയിലെ എഞ്ചിനീയര്‍മാര്‍ സ്‌പെയര്‍ ത്രസ്റ്ററില്‍ പരിശോധന പൂര്‍ത്തിയാക്കി. ജൂണ്‍ 6ന് പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോള്‍ 5 ത്രസ്റ്ററുകള്‍ കേടായി.

Comment

Editor Pics

Related News

സ്വീഡൻ വിട്ടുപോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വർധനവ്
സുനിത വില്യംസിൻറെയും ബുഷ് വിൽമോറിൻറെയും മടക്കയാത്ര 2025 ഫെബ്രുവരിയിൽ
ടെക്‌സസിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു
കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ പകർത്തി; ഇന്ത്യൻ ഡോക്ടർ യു.എസിൽ പിടിയിൽ