Or copy link
19 May, 2024
Tata Punch.EV Adventure variant | ഇതാണ് എടുക്കേണ്ട വേരിയന്റ് | 13 lakhs onroad
ഇന്ത്യയില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഭരിക്കുന്ന ടാറ്റ മോട്ടോര്‍സ് നിലവില്‍ നാല് കാറുകളാണ് പുറത്തിറക്കുന്നത്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ എന്നീ ഇവികള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് കമ്പനി തങ്ങളുടെ നാലാമത്തെ മോഡലായ പഞ്ച് ഇവി പുറത്തിറക്കിയത്. മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ ഒന്നാമനായ പഞ്ച് ഇലക്ട്രിക് അവതാരത്തില്‍ കൂടി എത്തിയതോടെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു.
024 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിറ്റ കാര്‍ ടാറ്റ പഞ്ചാണ്. മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ വര് വില്‍പ്പനയില്‍ വലിയ ബൂസ്റ്റായിട്ടുണ്ട്. ഏറ്റവും പുതിയതും മികച്ച വില്‍പ്പന നേടുന്നതുമായ മോഡലുകള്‍ക്ക് പൊതുവെ വാഹന നിര്‍മാതാക്കള്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒന്നും കൊടുക്കാറില്ല. എന്നാല്‍ പഞ്ച് ഇവിയുടെ കാര്യത്തില്‍ ടാറ്റ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും പുതിയ സെന്‍സേഷനായ പഞ്ച് ഇവിക്ക് ആദ്യമായി ഇപ്പോള്‍ ടാറ്റ ഡിസ്‌കൗണ്ടും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ്. 50000 രൂപ വരെയാണ് പഞ്ച് ഇവി വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ ആനുകൂല്യം നേടാന്‍ സാധിക്കുക. എന്നിരുന്നാലും ഓഫര്‍ ടോപ്പ്-സ്‌പെക്ക് പഞ്ച് ഇവി എംപവേര്‍ഡ് + S ലോംഗ് റേഞ്ച് എസി ഫാസ്റ്റ് ചാര്‍ജര്‍ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. 2024 ജനുവരി 17-നാണ് ടാറ്റ പഞ്ച് ഇവി വിപണിയില്‍ എത്തിയത്. അതിന് മുമ്പേ തന്നെ ഇന്ത്യയിലെ ടാറ്റ ഡീലര്‍ഷിപ്പുകള്‍ക്ക് 7.2 എസി ഫാസ്റ്റ് ചാര്‍ജറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന്റെ കൂടുതല്‍ യൂണിറ്റുകള്‍ ലഭിച്ചതായാണ് ഡീലര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇവ വിറ്റഴിക്കാന്‍ വേണ്ടിയാണ് പുതിയ ഓഫറുകളെന്നാണ് വിവരം. ഇലക്ട്രിക് കാറിന്റെ ഈ വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 20000 രൂപയാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് കിട്ടുക.
ഇന്‍ഷൂറന്‍സ്, ഡീലര്‍മാരില്‍ നിന്നുള്ള മറ്റ് ഓഫറുകള്‍ എന്നിവ ചേര്‍ത്താണ് മൊത്തം 50000 രൂപ ആനുകൂല്യം ഇവിക്ക് ലഭിക്കുന്നത്. ഏതാണ്ട് എല്ലാ ടാറ്റ ഷോറൂമുകളിലും പഞ്ച് ഇവി എംപവേര്‍ഡ് +S LR AC FC വേരിയന്റിന്റെ അഞ്ച് മുതല്‍ 10 വരെ യൂണിറ്റുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സ്‌റ്റോക്കുകള്‍ ഡിസ്‌കൗണ്ട് റേറ്റില്‍ വില്‍ക്കും. 15.49 ലക്ഷം രൂപയാണ് ടാറ്റ പഞ്ച് ഇവിയുടെ പ്രസ്തുത വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഡിസ്‌കൗണ്ടും ആനുകൂല്യങ്ങളും ചേരുന്നതോടെ 15 ലക്ഷം രൂപ മുടക്കിയാല്‍ കാര്‍ വാങ്ങാന്‍ സാധിക്കും. എങ്കിലും പഞ്ചിന്റെ പ്രധാന എതിരാളികളില്‍ ഒന്നായ സിട്രണ്‍ eC3യുടെ ടോപ് സ്‌പെക് വേരിയന്റായ ഷൈന്‍ ഡ്യുവല്‍ ടോണ്‍ വൈബിനേക്കാള്‍ 1.5 ലക്ഷം കൂടുതലാണ് വില. 13.49 ലക്ഷം രൂപയാണ് സിട്രണ്‍ eC3 ടോപ്‌സ്‌പെക് വേരിയന്റിന്റെ വില. എന്നാല്‍ ടാറ്റ പഞ്ച് ഇവിയില്‍ ഒരുക്കിയിരിക്കുന്ന അത്രയും സൗകര്യങ്ങളും സവിശേഷതകളും സിട്രണ്‍ മോഡലില്‍ ഇല്ലെന്നതാണ് മാറ്റം.
ടാറ്റ പഞ്ച് ഇവിയുടെ ഈ ഓഫര്‍ സ്്ഥലങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ചും മാത്രമായിരിക്കുമെന്ന് മാന്യ വായനക്കാര്‍ ശ്രദ്ധിക്കുക. ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ച്ചര്‍ അല്ലെങ്കില്‍ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിലെ ആദ്യ മോഡലാണ് ഇത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും. ഏറ്റവും പുതിയ നെക്‌സോണ്‍ ഇവിയില്‍ നിന്നും ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്ത് കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് പഞ്ച് ഇവി എത്തുന്നത്. മുന്‍വശത്ത് ചാര്‍ജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച്.
ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റര്‍ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കുമാണ് പഞ്ച് ഇവിയില്‍ വരുന്നത്. ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. സാധാരണ വേരിയന്റുകളില്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നത്. ഒരു 3.3kW വാള്‍ ബോക്‌സ് ചാര്‍ജറും 7.2kW ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പഞ്ച് ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 50 കിലോവാട്ട് DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ 10-80% വരെ ചാര്‍ജ് ചെയ്യാനാകും.
ടോപ്പ്-സ്‌പെക്ക് പഞ്ച് ഇവിയില്‍ 360-ഡിഗ്രി ക്യാമറ, ലെതറെറ്റ് സീറ്റുകള്‍, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ABS, ESC, എല്ലാ സീറ്റുകള്‍ക്കും ത്രീ -പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലുള്ള ചില സേഫ്റ്റി ഫീച്ചറുകള്‍.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment