കർത്താവിന്റെ ദിനം അരികെ, ഒരുങ്ങാം

24 January, 2025


ബ്രദർ. ഷിബു കിഴക്കേക്കുറ്റ്


കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങേണ്ട പതിമൂന്നാം മണിക്കൂറിലാണ് നാം ജീവിക്കുന്നത്. പ്രപഞ്ചത്തിലെ പല മാറ്റങ്ങളും മണവാളൻ മണിയറയ്ക്കരികിൽ എന്ന സത്യം സാക്ഷ്യപ്പെടുത്തുന്നു. യുദ്ധവും ഭൂകമ്പങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ പകർച്ച വ്യാധികളുമെല്ലാം കർത്താവിന്റെ ദിനം ആസന്നമാണ് എന്നതിന്റെ ലക്ഷണമാണ്. അമേരിക്കയിലുണ്ടായ കാട്ടുതീയും മറ്റ് രാജ്യങ്ങളിലുണ്ടായ ഭൂകമ്പങ്ങളും നമ്മുടെ നാട്ടിലുണ്ടായ ഉരുൾപൊട്ടലുമെല്ലാം കർത്താവിന്റെ വരവിനെ വിളിച്ചോതുന്നു. 

ഇനിയും ഭൗതീകമായ ആ​ഗ്രഹങ്ങൾക്കുവേണ്ടി ഓടാതെ, കർത്താവിലുള്ള നിത്യജീവിതത്തിനായുള്ള നന്മകൾ സ്വരൂകൂട്ടേണ്ട സമയമാണിത്. നാം ജീവിക്കുന്നത് പതിമൂന്നാം മണിക്കൂറിലാണ്. തിരുവെഴുത്തുകൾ അണുവിട തെറ്റാതെ നിറവേറിക്കൊണ്ടിരുന്നു. ഇത് പ്രിയ ദൈവമക്കൾക്കായി എനിക്ക് ലഭിച്ച ചില സന്ദേശങ്ങളാണ്. 

അമേരിക്കയുടെ നാൽപ്പത്തിയേഴാം  പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റുകഴിഞ്ഞു. നാൽപ്പത്തിയൊമ്പതാം പ്രസിഡന്റാകുമ്പോഴേക്കും കേട്ടുകേൾവി പോലുമില്ലാത്ത പല കാര്യങ്ങളും ലോകത്ത് സംഭവിക്കും. കാരണം ട്രംപിന്റെ അധികാരം ദൈവത്തിൽ നിന്നാണ്. വിശ്വാസത്തെ മുറുകെപിടിച്ചാണ് ട്രംപിന്റെ ഓരോ പ്രവൃത്തിയും. ഉന്നതത്തിൽ നിന്നല്ലാതെ അധികാരമില്ലെന്ന് ഈശോ പറഞ്ഞിട്ടുണ്ടെന്നോർക്കണം. 

2033 ആകുമ്പോഴേക്കും ഈശോ  ഉത്ഥാനം ചെയ്തിട്ട് 2000 വർഷം തികയുകയാണ്. സുവിശേഷം ലോകം മുഴുവൻ എത്തിയതിനുശേഷമായിരിക്കും ക്രിസ്തുവിന്റെ രണ്ടാം വരവ്. രാജ്യത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രസം​ഗിക്കപ്പെടേണ്ടിയിരിക്കുന്നു. അതിന് ശേഷം അന്ത്യം ആ​ഗതമാകും എന്നാണല്ലോ തിരുവെഴുത്ത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈശോയെ ഏറ്റു പറഞ്ഞതും അത് ലോക മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതും ഈ വചന പൂർത്തീകരണത്തിന്റെ ഭാ​ഗമാണ്. അതുപോലെ ഇന്ന് അനേകായിരങ്ങളാണ് സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടി ടെക്നോളജികൾ ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ  പ്രവർത്തനവും അതിനുവേണ്ടിയാണ്. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാനാണ് 24 ന്യൂസ് ലൈവ്.കോമിൻറെ പ്രാർത്ഥന ഗ്രൂപ്പും പത്രവും ശ്രമിക്കുന്നത്. നമ്മുടെ ഈശോയെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ആരും മടി കാണിക്കരുത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. 


ഈശോയെ ഉള്ളിൽ കൊണ്ട് നടക്കാനുള്ള  ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിന്റെ വലിയ അത്ഭുത പ്രാർത്ഥന,   ശക്തമായ ഈ പ്രാർത്ഥന എല്ലാ ആപത്തുകളിലും നിന്ന് നിങ്ങളെ സംരക്ഷിക്കും.   

 ബ്ര. ഷിബു കിഴക്കേകുറ്റ്, കാനഡ

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും  എന്നോട് ശത്രുത പുലർത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിൽ പ്രാർഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.

അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക. കുരിശു വരയ്ക്കുക. ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാർ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം. (ഇവിടം വരെയും  ചെറിയ അത്ഭുത പ്രാർത്ഥനയാണ്  .ഇത് മുഴുവൻ ചെല്ലുമ്പോഴാണ് വലിയ അത്ഭുത പ്രാർത്ഥനയായി മാറുന്നതാണ്  )

കരുണ തോന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഞങ്ങളെ ഒരുമിച്ചുകൂട്ടി 24 ന്യൂസ് ലൈവ്.കോമിലൂടെ ഈശോയോട് ചേർന്നു നിന്നുകൊണ്ട് 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാൻ തെരഞ്ഞെടുത്തതിന് സർവ്വശക്തനായ ദൈവത്തിന് നന്ദിയും സ്തുതിയും മഹത്വവും ആരാധനയും അർപ്പിക്കുന്നു.

ഓരോ ദിവസവും കുറച്ചു സമയം ഞങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും  ഈ ഗ്രൂപ്പിലൂടെ  പ്രാർത്ഥിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ പരമദിവ്യ കാരുണ്യ ഈശോയ്ക്ക്  എന്നേരവും   ആരാധനയും സ്തുതിയും മഹത്വവും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.

ഈ പ്രാർത്ഥനാ ഗ്രൂപ്പിനെതിരെ പ്രവർത്തിക്കുന്ന എല്ലാത്തരത്തിലുള്ള തടസ്സങ്ങളിൽ നിന്നും ദുഷ്ടാത്മാക്കളുടെ ശക്തിയിൽ നിന്നും അവനൊരുക്കുന്ന കെണിയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാൻ വിശുദ്ധ മിഖായേലിനെ നിയോഗിക്കണമേ ഈശോയേ.

24 ന്യൂസ് ലൈവ്.കോമിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കുവാനും ഈ പ്രാർത്ഥന ഗ്രൂപ്പിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുവാനും ഞങ്ങളുടെ പ്രാർത്ഥന ഗ്രൂപ്പിൽ നിന്നും   കുടുംബത്തിൽ നിന്നും  മരിച്ച് സ്വർഗത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരോട് മധ്യസ്ഥം അപേക്ഷിക്കുന്നു.  

ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ നിന്ന് മരിച്ചുപോയ ഓരോരുത്തരെയും ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന ഗ്രൂപ്പിലും ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്തും ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികൾക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്കു വേണ്ടിയും എന്റെ  തലമുറകളിലുള്ളവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനാ ഗ്രൂപ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആർക്കെങ്കിലും ഇപ്പോൾ പ്രാർത്ഥിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർക്ക് വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സർവ്വശക്തനായ ദൈവത്തിന്റെ തൊട്ടരികിൽ ഇരിക്കുന്ന പൂർവപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും ശിഷ്യന്മാരുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും മധ്യസ്ഥം ഞങ്ങൾ തേടുന്നു.

ഞങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ളവർക്കായി പ്രാർത്ഥിക്കാൻ ഈ പ്രാർത്ഥന ഗ്രൂപ്പിനെ ശക്തിപ്പെടുത്തണമേ. പരിശുദ്ധ അമ്മയോടും ഞങ്ങൾ പ്രത്യേകം പ്രാർത്ഥനാ സഹായം ചോദിക്കുന്നു.

13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാൻ പരിശ്രമിക്കുന്ന ഈ പത്രത്തെയും ബ്രദർ ഷിബു കിഴക്കേക്കുറ്റിനെയും കുടുംബത്തെയും പ്രിയ ഈശോയേ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമേ. സുവിശേഷവേലയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഓരോരുത്തരെയും ഈശോയേ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

എത്ര വലിയ സഹനത്തിലൂടെ കടന്നുപോയാലും ഈശോയോടൊപ്പം ജീവിക്കാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും കൃപകളും അനുഗ്രഹങ്ങളും വരദാനങ്ങളും നൽകണമേ. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഞങ്ങളെ സഹായിക്കുവാൻ പരിശുദ്ധാത്മാവിനെ അയക്കണമേ. സുവിശേഷവേലയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഓരോരുത്തർക്കും ഈ പ്രാർത്ഥന ഗ്രൂപ്പ് സഹായമാകണമേ. എല്ലാ അനുഗ്രഹങ്ങളും തരുന്നത് ദൈവമാണെന്നുള്ള ബോധ്യം ഇവിടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

മാർപാപ്പയ്ക്ക് വേണ്ടിയും ബിഷപ്പുമാർക്ക് വേണ്ടിയും പുരോഹിതർക്ക് വേണ്ടിയും  സിസ്റ്റേഴ്‌സിന് വേണ്ടിയും  അല്മായർക്ക് വേണ്ടിയും ഈ ഭൂമിയിൽ ദൈവവേല ചെയ്യുന്ന ഓരോരുത്തർക്ക് വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും  മലിനമാകാതെ കാത്തുകൊള്ളണമേ.

സർവ്വശക്തനായ ദൈവമാണ് ഈ പ്രാർത്ഥന ഗ്രൂപ്പിനെ നയിക്കുന്നത് എന്നുള്ള ഉറപ്പ് ലഭിക്കാൻ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിനായും സംശയലേശമന്യേ ദൈവം ഞങ്ങൾക്ക് വേണ്ടത് തരുമെന്നുള്ള വിശ്വാസവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ.

എന്റെ കാവൽ മാലാഖയെ അയോഗ്യനായ എന്നെ ദൈവത്തിലേക്ക് എത്തിക്കേണമേ.

സർവ്വശക്തനായ ദൈവമേ  ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം ഏറ്റു ചൊല്ലുന്ന ഞങ്ങളെ എല്ലാതരത്തിലുള്ള പൈശാചിക ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിച്ചു  കൊള്ളണമേ. 

(മുകളിൽ തൊട്ട് ഇവിടം വരെയും ചൊല്ലുമ്പോൾ ആണ് വലിയ അത്ഭുത പ്രാർത്ഥനയായി മാറുന്നത്)

പ്രാർത്ഥനാ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് പ്രാർത്ഥിക്കാനുള്ള ലിങ്കുകൾ വെബ്‌സൈറ്റിലുണ്ട്. താല്പര്യമുള്ളവർ മാത്രമേ  ജോയിൻ ചെയ്യാവൂ. എല്ലാ പ്രാർത്ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. വിശ്വസിച്ചു പ്രാർത്ഥിക്കുന്നവർക്ക് ഈശോയിൽ നിന്ന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും. നിങ്ങൾ എത്ര വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയാലും ഈ പ്രാർത്ഥന ചൊല്ലുക. ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ഈശോ നിങ്ങളെ സഹായിക്കും.

24 ന്യൂസ് ലൈവ്. കോമിന്റെ വലിയ  അത്ഭുത പ്രാർത്ഥന സംരക്ഷണ പ്രാർത്ഥന കൂടിയാണ്. വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നിങ്ങളുടെ 95% ( ശതമാനം ) പ്രശ്നങ്ങളും തീരും .പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകുവാൻ താല്പര്യമുള്ളവർക്ക്  ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാം. പ്രാർത്ഥനകളെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.

പുതിയ ആളുകൾക്ക് ചേരാനുള്ള പ്രാർത്ഥന ഗ്രൂപ്പിന്റെ ലിങ്കുകൾ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ചേരാവൂ.

https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ഇത് മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രമേ ഈ ഗ്രൂപ്പിൽ ചേരാവൂ.

24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം. മറക്കരുത് അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരണം. ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials . കൂടെ  +14168397744 എന്ന

വാട്സ്ആപ്പ് നമ്പറിലേക്കും സാക്ഷ്യങ്ങൾ അയച്ചുതരണം. സാക്ഷ്യം പറയുമ്പോൾ നിങ്ങളുടെ പേര്, സ്ഥലം എന്നിവ പറയണം.  അതുപോലെ   24newslive.com എന്ന നമ്മുടെ പത്രത്തിൻറെ പേരും പ്രത്യേകം പറയണം. നമ്മുടെ പത്രത്തിനോട് സാമ്യമുള്ള മറ്റു പത്രങ്ങൾ ഉണ്ട് അതുകൊണ്ടാണ് പേര് പറയണമെന്ന് പറയുന്നത്. അതുപോലെതന്നെ ഗ്രൂപ്പിൻറെ പേരും പറയണം. ഒരു മിനിറ്റ് അല്ലെങ്കിൽ രണ്ടു മിനിറ്റിൽ നിങ്ങളുടെ സാക്ഷ്യങ്ങൾ ചുരുക്കണം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി . 

ഇത് ശ്രദ്ധിക്കുക

24 ന്യൂസ് ലൈവ്. കോമിന്റെ വലിയ അത്ഭുത പ്രാർഥനയ്ക്ക്  വലിയ ശക്തിയുണ്ട്. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നിങ്ങൾ ദൈവമഹത്വം ദർശിക്കും. 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്നവർ നിയമങ്ങൾ അനുസരിച്ചാൽ മാത്രമേ അനുഗ്രഹം കിട്ടൂ.

നിങ്ങൾ വേറെ എവിടെയെങ്കിലും പോയി പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് ഏതെങ്കിലും പ്രാർത്ഥനകൾ നൽകിയിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥനകൾ  ചൊല്ലിയതിനു ശേഷം മാത്രം ഇവിടുത്തെ പ്രാർത്ഥനകൾ പ്രാർത്ഥിച്ച് തുടങ്ങിയാൽ മതി. കാരണം അവരെയും ഈശോ തെരഞ്ഞെടുത്തവരാണ്. അവരും പ്രാർത്ഥന ഗ്രൂപ്പുകൾ നടത്തുന്നവരാണ്. അവരുടെ പ്രാർത്ഥനകളും ഈശോ തരുന്നതു തന്നെയാണ്. അതിനാൽ നിയമങ്ങൾ വായിച്ചു നോക്കിയ ശേഷം മാത്രമേ പ്രാർത്ഥിക്കാവൂ.  എന്നാലേ അതുകൊണ്ട് പ്രയോജനമുള്ളൂ. 

നിങ്ങൾ ഈശോയ്ക്ക് വേണ്ടി ഒരു മണിക്കൂർ മാറ്റിവെച്ചാൽ മൂന്നു മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ ഫ്രീ ആയിട്ട് കിട്ടും. നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന സമയത്തിന്റെ  മൂന്നിരട്ടി തിരികെ കിട്ടും. അതുപോലെ നിങ്ങൾ ഈശോയെ മറ്റുള്ളവർക്ക് അതിന്റെ  മൂന്നരട്ടി പ്രതിഫലം സ്വർഗ്ഗത്തിൽ നിങ്ങൾക്ക് കിട്ടും. ഇവിടെ നമ്മൾ എന്ത് സമ്പാദിച്ചാലും ഒരു കാര്യവുമില്ല. സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിച്ചാൽ മാത്രമേ കാര്യമുള്ളൂ. അതിന് ഇതുപോലെയുള്ള നന്മ പ്രവർത്തികൾ ചെയ്യുക.

+1416 839 7744   ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ. ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷമം മാത്രമേ എനിക്ക് മെസേജ് ഇടാവൂ.  ഇതെന്റെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത്.  

സ്‌നേഹപൂർവ്വം.

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ



ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.' (ആമോസ്, അദ്ധ്യായം 3, വാക്യം 7)

പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. (സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9, വാക്യം 1)

    നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി  24 , മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ്  17/   21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും    ജോയൽ മൂന്നാം അധ്യായം     സഖറിയാ, പതിനാലാം അദ്ധ്യായം

    വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.

    മര്‍ക്കോസ്, അദ്ധ്യായം 13, വാക്യം   13

    എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും


    മത്തായി, അദ്ധ്യായം 24, വാക്യം   14

    എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.  

ബ്രദര്‍ ഷിബു കിഴക്കേകുറ്റ് കാനഡ.




ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

Br Shibu kizhakkekuuttu Canada 🇨🇦  

പുതിയ ആളുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 


പുതിയ ആളുകളെ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് ജോയിൻ ചെയ്യിപ്പിക്കുക 
 https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ആരാധനകളിൽ പ്രാർത്ഥിക്കാനും മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കാനും ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 



മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക്



ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്  
https://t.me/shibukizhakkekuttu

https://youtube.com/@newslivecom-ui1zx?si=qn_a3CDGoQ9ITjLq
ഇത് നമ്മുടെ യൂട്യൂബ് ലിങ്ക് ആണ്


Related News

ദൈവവും ഞാനും മാത്രം, ആരാധനയ്ക്കായി പുതിയ സംവിധാനം ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
സമ്പത്തിന് വിലയില്ലാതാകുന്ന കാലം അരികെ
പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ ഇവിടെ കിട്ടും
മെയ് 1, തൊഴിലാളി മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ