Or copy link
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം. സ്വർഗം വലിയ സമ്മാനങ്ങൾ തന്റെ പ്രിയപ്പെട്ടവർക്ക് കരുതിവെച്ചിരിക്കുന്ന ദിനം. ഈ ദിനത്തിൽ വലിയ അത്ഭുതങ്ങൾ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകും.
24 ന്യൂസ് ലൈവ്.കോമിൻറെ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്നവർ ഗ്രൂപ്പിൻറെ നിയമങ്ങൾ വായിക്കണം. ഇത് നാം ദൈവസന്നിധിയിൽ ചേർക്കപ്പെടും വരെയുള്ള പ്രാർത്ഥനാഗ്രൂപ്പാണ്. ദൈവത്തെ അറിഞ്ഞ നാം പ്രാർത്ഥന നിർത്തരുത്. അൽപസമയം പ്രാർത്ഥനയ്ക്കായി ഓരോ ദിനവും മാറ്റിവെക്കണം.
നിങ്ങളിൽ ആരെങ്കിലും ഒത്തിരി വിഷമിച്ചിരിക്കുന്നുണ്ടെങ്കിൽ അത്ഭുത പ്രാർത്ഥന ചൊല്ലുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക. മറ്റുള്ളവർക്ക് കൊടുക്കുന്തോറും നിങ്ങൾക്ക് കൂടുതൽ അനുഗ്രഹം ലഭിക്കും. ഇതെല്ലാം ചെയ്തിട്ടും അനുഗ്രഹങ്ങൾ കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അതായത് ഈശോയെ അറിഞ്ഞിട്ടും അനുഗ്രഹം ലഭിക്കാത്തവറുണ്ടെങ്കിൽ ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് എന്റെ വാട്സപ്പ് നമ്പറിലേക്ക് ഇട്ടോളൂ.
2 പത്രോസ്, അദ്ധ്യായം 2, വാക്യം 20
നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവർ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോൽപിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിരിക്കും.
2 പത്രോസ്, അദ്ധ്യായം 2, വാക്യം 21
കാരണം, തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപനയെക്കുറിച്ച് അറിഞ്ഞിട്ട് അതിൽ നിന്നു പിൻമാറുന്നതിനെക്കാൾ അവർക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
2 പത്രോസ്, അദ്ധ്യായം 2, വാക്യം 22
നായ് ഛർദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടിൽ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.
ഈ വചനങ്ങൾ പ്രാർർത്ഥനയിൽ നിന്നും നാം ഒരിക്കലും അകന്നുപോകരുതെന്ന് വ്യക്തമാക്കുന്നു. പ്രാർത്ഥിക്കുന്നവർക്ക് സഹനങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവർ ചിരിക്കും, കുറ്റപ്പെടുത്തും. അതുകേട്ട് നിങ്ങൾ ആരും ഭയപ്പെടേണ്ട. കാരണം നമ്മുടെ പൗരത്വം ലോകത്തിലല്ല. സ്വർഗത്തിലാണ്.ഈശോയോടൊപ്പം ഒരു ജീവിതമുണ്ട് നിത്യജീവിതം. അതാണ് നമ്മുടെ ലക്ഷ്യം
ഈശോയ്ക്ക് ഒത്തിരി ഇഷ്ടമുള്ളവർക്കാണ് സഹനങ്ങൾ തരുന്നത് . ദൈവത്തോട് ചേരുമ്പോൾ ആരു കളിയാക്കിയാലും അതൊന്നും ഏക്കില്ലടാ മോനേ.
Br Shibu kizhakkekuuttu Canada
https://24newslive.com/news-detail/a-forumula-to-solve-family-problems
പ്രാർത്ഥിക്കുവാൻ സമയമില്ലെന്ന് ഇനി ആരും പറയരുത് . ഈ ഗ്രൂപ്പിൽ ഉള്ളവർ ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യണം
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്