കള്ളം പറയുന്ന കമല ഹാരിസ് അമേരിക്ക ഭരിക്കാൻ യോഗ്യയല്ല: ഡോണൾഡ് ട്രമ്പ്

25 July, 2024

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥി കമല ഹാരിസ് അമേരിക്ക ഭരിക്കാന്‍  യോഗ്യയല്ലെന്നും, കമല 'തീവ്ര ഇടതുപക്ഷകാരി'യാണെന്നും ട്രംപ് .

വക്രബുദ്ധിക്കാരനായ ജോ ബൈഡനും, എപ്പോഴും കള്ളം പറയുന്ന കമല ഹാരിസും രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്നും ട്രംപ് പരിഹസിച്ചു. ഇതുപോലൊരു ഭരണകാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറയുന്നു. കമലയെ വിശ്വസിക്കാനാകില്ലെന്നും അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്നും തീവ്ര ഇടതുപക്ഷ നിലപാടുകാരിയാണെന്നും ട്രംപ് പറഞ്ഞു.

വക്രബുദ്ധിക്കാരനായ ജോ ബൈഡനെപ്പോലെ, കമലാ ഹാരിസും ഭരിക്കാന്‍ യോഗ്യയല്ല. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കും.കമലയ്ക്ക് ലഭിക്കുന്ന വോട്ട് നാല് വര്‍ഷത്തെ സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, ബലഹീനത, പരാജയം എന്നിവയ്ക്കുള്ള വോട്ടാണെന്നും ട്രംപ് പറഞ്ഞു.

Comment

Editor Pics

Related News

സ്വീഡൻ വിട്ടുപോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വർധനവ്
സുനിത വില്യംസിൻറെയും ബുഷ് വിൽമോറിൻറെയും മടക്കയാത്ര 2025 ഫെബ്രുവരിയിൽ
ടെക്‌സസിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു
കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ പകർത്തി; ഇന്ത്യൻ ഡോക്ടർ യു.എസിൽ പിടിയിൽ