യുവാവ് ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു

02 May, 2024

ലഖ്നൗ: പാമ്പ് കടിയേറ്റ് മരിച്ച യുവാവ്  ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു. ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ഉറപ്പായതോടെ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്. ഏപ്രില്‍ 26ന് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാളെ പാമ്പുകടിച്ചത്. മോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടാല്‍ ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം 48 മണിക്കൂറോളം ഗംഗയില്‍ കെട്ടിയിട്ടു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ബോധ്യമായതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.


Comment

Editor Pics

Related News

യു.കെ യാത്രയ്ക്കിടെ നഴ്‌സിന്റെ മരണം; വില്ലന്‍ അരളിച്ചെടി
ബ്രിട്ടനിലെ അതിസമ്പന്നര്‍ ജി പി ഹിന്ദുജയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും
കൊവിഷീല്‍ഡ് രക്തം കട്ടപിടിയ്ക്കുന്ന രോഗത്തിന് കാരണമാകും; ആസ്ട്രാസെനെക്ക
നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു